1. Course Summary ലോക സാഹിത്യത്തെ വിദ്യാർത്ഥികൾക്ക് സാമാന്യമായി പരിചയപ്പെടുത്തുന്ന കോഴ്സ് ആണിത്. വ്യത്യസ്ത ലോക രാജ്യങ്ങളിലെ സാഹിത്യം അവിടുത്തെ സംസ്കാരങ്ങളെ എങ്ങനെ ആവിഷ്കരിക്കുന്നു എന്നു മനസ്സിലാക്കുന്നതിലൂടെ സംസ്കാരവും ഭാവനയും തമ്മിലുള്ള ബന്ധം കണ്ടെടുക്കാൻ സഹായിക്കുന്ന സാഹിത്യ പാഠങ്ങളാണ് ഈ കോഴ്സിൽ ഉള്ളത്. വിവർത്തിതകൃതികളുടെ പഠനമെന്ന നിലയിൽ വിവർത്തനത്തിന്റെ പ്രാധാന്യം, ലോകസാഹിത്യത്തിനകത്തെ പരസ്പരസ്വാധീനങ്ങൾ, മലയാളത്തിലെ സാഹിത്യഭാവുകത്വവും ഇതരദേശങ്ങളിലെ സാഹിത്യ കൃതികളിലെ ഭാവുകത്വവും തമ്മിലുള്ള താരതമ്യം എന്നിവ മനസ്സിലാക്കാൻ സഹായിക്കുന്ന പാഠങ്ങൾ കോഴ്സിൽ ഉൾപ്പെടുന്നു. കഥകൾ, കവിതകൾ, നോവലുകൾ എന്നിവ കോഴ്സിന്റെ ഭാഗമാണ് |
- Teacher: Dr. Sindu P
സാഹിത്യം എന്നത് വിദ്യാർത്ഥികൾക്ക് തീർത്തും നൂതനമായ ഒരനുഭവമല്ല. അവർ ജീവിക്കുന്ന പരിസരങ്ങളിലെമ്പാടും സാഹിത്യത്തിന്റെ സാന്നിദ്ധ്യമുണ്ട്. വിദ്യാർത്ഥികളുടെ അതിപരിചിത ലോകങ്ങളിൽ നിറഞ്ഞുനിൽക്കുന്ന സാഹിത്യരൂപങ്ങളിലേക്ക് ശ്ര ക്ഷണിക്കുക എന്നതാണ് ഈ കോഴ്സിന്റെ അടിസ്ഥാന ലക്ഷ്യം. സാഹിത്യചരിത്രത്തിന്റെ വെളിച്ചത്തിൽ കൃതികളെ മനസ്സിലാക്കാൻ ഇവിടെ ഉദ്ദേശിച്ചിട്ടില്ല. രചനകളുടെ വൈവിദ്ധ്യം പല തലങ്ങളിൽ പ്രവർത്തിക്കുന്നു എന്ന് തിരിച്ചറിയാൻ ഇതിലൂടെ കുട്ടിക്ക് കഴിയണം. സമകാല മലയാള സാഹിത്യത്തിലെ ചില പാഠങ്ങളാണ് ഇവിടെ നിർദ്ദേശിച്ചിട്ടുള്ളത്. അവ ഉദാഹരണങ്ങൾ മാത്രമാണ്. സമാനമായ മറ്റ് പാഠങ്ങളിലേക്ക് വായന പടരണം,
- Teacher: Dr.BIJESH U